പാലക്കാട് ഏഴ് വയസുകാരന് അമ്മയുടെ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് ഭീമനാടാണ് ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. മുഹമ്മദ് ഇര്ഫാന് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഇളയ കുട്ടിയുടെ കരച്ചില് കേട്ട് അയല്‍ വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ഇളയ കുട്ടി വീടിന്റെ മുന്‍വശത്ത് കിടന്ന് കരയുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഏഴ് വയസ്സുകാരനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്.
കുട്ടിയുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. അമ്മയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവ് ആലുവയില്‍ ജോലിസ്ഥലത്താണ്.