പാലക്കാട്: ദേശീയപാതയില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
നെന്മാറ സ്വദേശികളായ ഷംസുദ്ദീന്, കുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ചുവട്ടുപാടത്തിന് സമീപം പുലര്‍ച്ചെയാണ് അപകടം. റോഡിന് കുറുകെ ഓടിയ പന്നി ഓട്ടോ റിക്ഷയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് വട്ടം മറിഞ്ഞു.