പാലക്കാട്: കാട്ടാന നെല്‍കൃഷി നശിപ്പിച്ചു. കഞ്ചിക്കോട് പുതുശേരി മേഖലയിലെ നെല്‍കൃഷിയാണ് നശിപ്പിച്ചത്.
ഒരാഴ്ചയിലധികമായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
ഇരുപതേക്കറോളം വരുന്ന കൊയ്യാറായ രണ്ടാംവിള നെല്‍പ്പാടങ്ങളിലെ വിവിധ ഭാഗങ്ങളിലായാണ് കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ വര്‍ഷവും ഇതേ മേഖലയില്‍ കാട്ടാനശല്യമുണ്ടായിരുന്നു.
കൃഷിയിടത്തിനു ചുറ്റും സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരത്തടികള്‍ കൊണ്ട് ഇവ തകര്‍ത്താണ് ആന അകത്തുകയറുന്നത്. രാത്രി പത്തുവരെ പ്രദേശത്ത് വനംവകുപ്പ് വാച്ചര്‍മാരുണ്ട്. ഇവര്‍ മടങ്ങിയതിനു ശേഷം അര്‍ധരാത്രിയോടെയാണ് ആനയിറങ്ങുന്നത്. ഇതിനാല്‍ മുഴുവന്‍ സമയവും വാച്ചര്‍മാര്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.