പാലക്കാട്: ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ ഉള്‍പ്പടെ നാലുപേരെകൂടി അന്വേഷകസംഘം അറസ്റ്റ് ചെയ്തു. കൃത്യത്തിനു ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ പൊളിച്ച് ആക്രികടയില്‍ വില്പനയ്ക്ക് സഹായിച്ച പട്ടാമ്പി മരുതൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍ (40), കാജാഹുസൈന്‍ (33), കൊടലൂര്ഹനീഫ (28), കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നല്‍കിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട്പേരെ പിടികൂടാനുണ്ട്. നേരിട്ട് പങ്കെടുത്ത ആളുടെ തിരിച്ചറിയല്‍ പരേഡ് വേണ്ടതിനാല്‍ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാളൊഴികെ മൂന്നുപേരുമായി പൊലീസ് പട്ടാമ്പിയില്‍ തെളിവെടുത്തു.

