പാലക്കാട് ബിജെപി അക്കൗണ്ട് തുറക്കാന്‍ ഒരുങ്ങിയ ത്രികോണമത്സരം നടന്ന പാലക്കാട് ഇ ശ്രീധരനെ ഒടുവില്‍ സിറ്റിങ് എംഎല്‍എ യുഡിഎഫിലെ ഷാഫി പറമ്പില്‍ മുട്ടുകുത്തിച്ചു. 2016ല്‍ 17,483 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഭൂരിപക്ഷം 3,863 ആയി കുറഞ്ഞു.
ഇഞ്ചോടിഞ്ച് മത്സരമാണ് പാലക്കാട് മണ്ഡലത്തില്‍ നടന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇ ശ്രീധരന് മുന്നിട്ടുനിന്നുവെങ്കിലും നഗരസഭാ വാര്‍ഡുകള്‍ കഴിഞ്ഞ് പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഷാഫിയുടെ ഭൂരിപക്ഷം ഉയര്‍ന്നു.
യുഡിഎഫിന് ഗണ്യമായ വോട്ടുചോര്‍ച്ചയുമുണ്ടായി. കഴിഞ്ഞ തവണത്തെ 57,559 വോട്ട് ഇക്കുറി 54,079 ആയി കുറഞ്ഞു. ബിജെപിയുടേത് 40,076ല്‍നിന്ന് 50,216 ആയി ഉയര്‍ന്നു. എല്‍ഡിഎഫ് 36,320 വോട്ട് നേടി. പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബൂത്തുകളിലും ബിജെപി മുന്നിട്ടുനിന്നപ്പൊള് യുഡിഎഫിനെ പൂര്‍ണമായും കൈവിട്ടു.