മലപ്പുറം : മുഈന്‍ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് റാഫി പുതിയകടവ് അറസ്റ്റില്‍.രാത്രിയില്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിലിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈന്‍ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയില്‍ പറഞ്ഞ പരാമര്‍ശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.