കോഴിക്കോട്: കൂടരഞ്ഞിയില്‍ എട്ടുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. നായയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ആളുകളെ ആക്രമിച്ചതിന് പിന്നാലെ നായയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയെ പൂക്കോട് വെറ്റിനറി കോളജില്‍ എത്തിച്ചെങ്കിലും സമയം വൈകിയതിനാല്‍ പോസ്റ്റുമോർട്ടം പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.


