കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരസമിതി കോടതിയിലേക്ക്.ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. കോടതി നടപടികള്‍ക്കുള്ള പണം പിരിച്ചെടുക്കാനാണ് ആലോചനയെന്നും സമിതി അറിയിച്ചു.
കുന്നമംഗലം കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുക. ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയാണ് ഹര്‍ഷിനയുടെ കേസില്‍ ഡോ. സികെ രമേശൻ, ഡോ. എം ഷഹ്ന നഴ്സുമാരായ എം രഹന, കെജി മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയത്.


