കോഴിക്കോട് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ഇന്ന് പുലര്ച്ചെകഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടിയത്. കൊടുവള്ളി കരുവന്‍പൊയില്‍ വി. നിഷാദുദ്ദീന്‍ (33), താനൂര്‍ സുമാജിയാന്റകത്ത് എസ്.സുബീര്‍ (25) എന്നിവരെയാണ് ടൗണ്‍ എസ്ഐ കെ.ടി. ബിജിത്തും സംഘവും പിടികൂടിയത്.
കോഴിക്കോട് സൗത്ത് ബീച്ചില്‍ നിര്‍ത്തിയിട്ട കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയും ആയിരുന്നു.
25 പായ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കിയത്.