മന്ത്രിമാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശീലിന പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്മാത്ര ബാക്കി നില്‍ക്കെ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിനാണ്. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിന്റെ ചുമതലയും നല്കി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്.
മന്ത്രിമാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശീലിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മന്ത്രിമാര്‍ വിദ്യാര്‍ത്ഥികളാകും. ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്കാന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുത്തത്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി. ക്ലാസുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കണമെന്ന നിര്‍ദ്ധേശ0 മുഖ്യമന്ത്രി തന്നെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരുന്നു
മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളാണുള്ളത്. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും. ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന നിലയില്‍ എങ്ങനെ ടീം ലീഡര്‍ ആകാം തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. 22 പരിശീലന പദ്ധതി അവസാനിക്കും.1 മണിക്കൂര്‍ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഐ എം ജി യില്‍ നടക്കുന്ന പരിശീലന പരിപാടി


