കോഴിക്കോട്: കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രാജ്യത്തെ 200 മികച്ച കോളജുകളില്‍ 41 എണ്ണം കേരളത്തിലാണ്. എന്നാല്‍ ഇപ്പോഴുള്ള നേട്ടങ്ങളില്‍ തൃപ്തരായാല് പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരളാ സദസിന്റെ തുടര്‍ച്ചയായി നടത്തുന്ന മുഖാമുഖം പരിപാടിയില്‍ കോഴിക്കോട്ട് വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനൂതനമായ മേഖലകളില്‍കൂടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അത് ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചത്.
ആ മേഖലയിലെ രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സിറ്റിയാണ് കേരളത്തില്‍ വന്നത്. നിര്‍മിതബുദ്ധി, മെഷീന് പഠനം തുടങ്ങിയ വിഷയങ്ങളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി എഡിന്ബറാ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്രത്യേക പദ്ധതികള്‍ തയാറാക്കിവരികയാണ്.


