കോഴിക്കോട് : കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ കാര്‍ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.പുന്നക്കല്‍ സ്വദേശി അഗസ്റ്റിൻ ജോസഫ് (57)ആണ് മരിച്ചത്.
ഡ്രൈവിംഗ് സീറ്റിലിരുന്ന ആള് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
അര്‍ധരാത്രി 12നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാര്‍ കത്തുന്നത് കണ്ടത്.തിരുമ്പാടി പോലീസ് സ്ഥലത്തെത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.


