ഒഞ്ചിയം ആര്എംപിയില്നിന്ന് ജില്ലാകമ്മിറ്റി അംഗങ്ങളും ഏരിയാ സെക്രട്ടറിയുമടക്കം നിരവധിപേര്‍ രാജിവച്ചു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്ന ആര്‍എംപിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് രാജിവെയ്ക്കാന്‍ കാരണമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
വടകര ഏരിയാ സെക്രട്ടറി കെ ലിനീഷ്, ആര്‍എംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ ഇ പി രാജേഷ് (ചിണ്ടന്, ഓര്‍ക്കാട്ടേരി ), രാജീവന് മണ്ടോടി ഉള്‍പ്പെടെ 16 കുടുംബങ്ങളാണ് രാജിവെച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
നാദാപുരം റോഡിലെ എകെജി മന്ദിരത്തില്‍ ആവേശം വിതറിയ ചടങ്ങില്‍, രാജിവെച്ചവരെ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന് ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ശ്രീധരന്, പി കെ ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു. വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലന് അധ്യക്ഷനായി. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.
കെ ലിനീഷ്, ആര്‍എംപി ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായിരുന്നു. ടി പി ബബിഷ് ( മണിയൂര്‍ എല്‍സി ), ജിതിന് ജയരാജ് (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കല്‍(മുയിപ്ര), അശോകന് എന്‍ കെ (ഓര്‍ക്കാട്ടേരി ), അനീഷ് ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി ), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി ( മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാന്‍കുനി (ഓര്‍ക്കാട്ടേരി ), ഷംസുദീന്‍ ചന്ദ്രോത്ത് (ഓര്‍ക്കാട്ടേരി ), ഷാജീവന് കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ് രാജിവെച്ചത്. മറ്റു സജീവ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഒഞ്ചിയം മേഖലയില്‍നിന്ന് കൂടുതല്‍ പേര് ആര്‍എംപി ബന്ധം ഉപേക്ഷിക്കുമെന്ന് രാജിവെച്ചവര്‍ പറഞ്ഞു.