സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമേര്‍ച്ച സംഘടനകളുടെ പ്രതി ഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘര്‍ഷ ത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധകാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചി നിടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതിനാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചതിനാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പടെ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Home Kerala മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

