കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസൻ. എന്നാല്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും ഹസന് പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ബിജെപിയില്‍ പോകുന്നത്. തൃപുരയില്‍ നിന്നും ബംഗാളില്‍ നിന്നും നിരവധി പേര് ബിജെപിയില്‍ പോയിട്ടുണ്ട്. സുരേഷ് ഗോപി ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ശക്തന് വേണമെന്നത് കൊണ്ടാണ് മുരളീധരന് തൃശൂരില്‍ മത്സരിക്കുന്നത്. കരുത്തന് വേണമെന്ന് തൃശൂരിലെ സിറ്റിംഗ് എംപി തന്നെ ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.