കോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ മുപ്പതുകാരി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഷബീനയാണ് തിങ്കളാഴ്ച ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍തൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ജീവനൊടുക്കിയേക്കുമെന്ന സാഹചര്യമറിഞ്ഞിട്ടും യുവതിയെ രക്ഷിക്കാന്‍ ഭര്‍തൃപിതാവും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഷബീനയുടെ കുടുംബം എടച്ചേരി പൊലീസില്‍ പരാതി നല്കി.


