കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ നേഴ്സിംഗ് സൂപ്രണ്ടിനെ സ്ഥലംമാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു.നേഴ്സിംഗ് സൂപ്രണ്ട് ബെറ്റി ആന്റണിയുടെ സ്ഥലംമാറ്റ ഉത്തരവാണ് രണ്ട് മാസത്തേയ്ക്ക് സ്റ്റേ ചെയ്തത്.വിശദീകരണം പോലും ചോദിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതെന്ന് കാണിച്ച് ബെറ്റി ആന്റണി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് നടപടി.
ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ഡിഎംഇ നിയോഗിച്ച അന്വേഷണസമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നേഴ്സിംഗ് സൂപ്രണ്ടിനെയും ചീഫ് നഴ്സിംഗ് ഓഫിസറെയും സ്ഥലമാറ്റുകയായിരുന്നു.ബെറ്റി ആന്റണിയെ കോന്നി മെഡിക്കല്‍ കോളജിലേയ്ക്കും ചീഫ് നഴ്സിംഗ് ഓഫിസര്‍ പി.വി.സുമതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്.


