കോഴിക്കോട് മുക്കത്ത് ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃത ദേഹം ലഭിച്ചു. നെല്ലിപ്പൊയില്‍ ചവര്‍നാല്‍ ഷിനോയിയുടെ മകന് ജെയിംസിന്റെ (20) മൃത ദേഹമാണ് ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പുല്ലൂരാംപാറ പത്തായപ്പാറകടവില് കുളി ക്കാനിറങ്ങുമ്പോള്‍ ജെയിംസ് ഒഴുക്കില്‍പ്പെട്ടത്. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതാ യിരുന്നു. ജെയിംസിനെ കാണാതായ സ്ഥലത്തിന് തൊട്ടു താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.