കോഴിക്കോട്: അസമയത്തെ വെടിക്കെട്ട് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവിനെ വിമര്‍ശിച്ച് കെ മുരളീധരന് എംപി. തൃശൂര്‍ പൂരം എന്നതുപോലെ കേരളത്തിന്റെ ആഘോഷമാണ് വെടിക്കെട്ട്.കോടതി പറഞ്ഞത് അസമയത്ത് വെടിക്കെട്ട് പാടില്ലെന്നാണ്. രാത്രി അല്ലാതെ പകല്‍ വെടിക്കെട്ട് നടത്താന്‍ പറ്റില്ലല്ലോ. വെടിക്കെട്ട് വേണം. അതൊക്കെ കേരളത്തിന്റെ ഉത്സവത്തിന്റെ ഭാഗമാണ്. കെ മുരളീധരന് പറഞ്ഞു.

