കോഴിക്കോട്: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതോടെ അടച്ച കോഴിക്കോട് എന്‍ഐടി ക്യാമ്പസ് ഇന്ന് തുറക്കും. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ് ക്യാമ്പസില്‍ പ്രതിഷേധം ഉണ്ടായത്.
ഇതിനിടെയാണ് ഗോഡ്സെയെ മഹത്വവത്കരിച്ച് അധ്യാപികയുടെ പരാമര്‍ശം ഉണ്ടായത്. ക്യാമ്പസ് തുറക്കുന്ന സാഹചര്യത്തില്‍ വിവാദ പരാമര്‍ശം നടത്തിയ അധ്യാപികയായ ഷൈജ ആണ്ടവന് എതിരേ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.
എന്‍ഐടി ഡയറക്ടര്‍ക്ക് മുന്നിലും ഈ വിഷയം ചര്‍ച്ചയാക്കാനാണ് സംഘടനകളുടെ തീരുമാനം. വിഷയത്തില്‍ പോലീസ് കേസ് എടുത്തെങ്കിലും പ്രതിഷേധം ശക്തമാക്കുമെന്നാണണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്.


