കണ്ണൂര്‍:പഴയങ്ങാടിയില്‍ നവകേരള ബസിന് നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി പോലീസാണെന്ന് സിപിഎം പ്രദേശിക നേതൃത്വം.
പോലീസിന് കാര്യശേഷി ഇല്ലാത്തതുകൊണ്ടാണ് പ്രശ്നങ്ങളു ണ്ടായതെന്ന് മാടായി ഏരിയാ സെക്രട്ടറി വി.വിനോദ് പറഞ്ഞു.
ചില വികാരപ്രകടനങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്നുള്ളത് താന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ സംഭവത്തില്‍ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും ഉത്തരവാദിത്വമില്ല. പയ്യന്നൂര്‍ ഡിവൈഎസ്പിക്കും പഴയങ്ങാടി പോലീസിനുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം.
പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ സ്വീകരണം നല്‍കിയത് ഔചിത്യത്തോടെ ഇടപെട്ടതിനാണ്. തെറ്റായ ഒരു കാര്യം അവര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
നാടിനെ കലാപത്തിലേക്ക് നയിക്കാമായിരുന്ന സംഭവത്തിന് തടയിടാന്‍ ഔചിത്യത്തോടെയാണ് അവര്‍ ഇടപെട്ടതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.


