കോഴിക്കോട് മുക്കത്ത് ഓട്ടോയില്‍ വച്ച് മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്ക പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ ജീവനക്കാരിയായ വയോധികയ്ക്കാണ് പീഡനത്തി നിരയാകേണ്ടി വന്നത്. മുക്കം മുത്തേരിയിലാണ് ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍ കയ റിയ വയോധികയെ ഒഴിഞ്ഞ പറമ്ബില്‍ കൊണ്ടുപോയി കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കു കയും ഇവരുടെ പക്കലുള്ള സാധനങ്ങള്‍ മോഷണം നടത്തുകയും ചെയ്തത്. കോഴിക്കോട് മെഡി ക്കല്‍ കോളജില്‍ ചികിത്സയിലുള്ള വയോധിക പൊലീസിന് നല്കിയ മൊഴിയിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് ജോലി സ്ഥലത്ത് പോകുന്നതിനായി റോഡില്‍ക്കൂടി വന്ന ഓട്ടോറിക്ഷ കൈകാണിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ തൊട്ടടുത്തുള്ള ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വയോധികയെ കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു. ഇവരുടെ കൈയ്യിലു ണ്ടായിരുന്ന പേഴ്സു ഒരു പവന് തൂക്കമുള്ള മാലയും കമ്മലും പ്രതി മോഷ്ടിച്ചു. ഓട്ടോയിലുണ്ടാ യിരുന്ന കത്രിക ഉപയോഗിച്ച് വസ്ത്രങ്ങള്‍ കീറിമുറിക്കുകയും ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് ബോധരഹിതയായ വീട്ടമ്മയ്ക്ക് ബോധം വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഇവര്‍ പന്നീട് കാലിലെ കെട്ടഴിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി കുറച്ച് അകലെകണ്ട വീട്ടില്‍ എത്തി.
കയ്യിലെ കെട്ട് അഴിച്ചുതരാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും പൊലീസ് കേസ് ഭയന്ന് അവര്‍ തയാറായില്ല. വീടിന്റെ പിന്നില്‍ നിന്ന് ഇറങ്ങിവന്ന സ്ത്രീയാണ് കെട്ടഴിച്ചതെന്നും മൊഴിയില്‍ പറയുന്നു. വയോധിക പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. വയോധികയുടെ തലയ്ക്കുള്ളില്‍ രകതം കട്ടപിടിച്ചിരുന്നുവെന്നും ചെവിയില്‍ക്കൂടി രക്തസ്രാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഇവരുടെ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.


