കോഴിക്കോട്: ആനിഹാള്‍ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. കോഴിക്കോട് ജില്ലയില്‍ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന കാറുകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


