സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 31,ഓഗസ്റ്റ് 1,ഓഗസ്റ്റ് 2,ഓഗസ്റ്റ് 3,ഓഗസ്റ്റ് 4 എന്നീ ദിവസങ്ങളിലാണ് കോട്ടയം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
Home Information കനത്ത മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയില്‍ 5 ദിവസത്തേക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

