കോട്ടയം ജില്ലയില്‍ കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. മഴ ശക്തമായതോടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ലയുടെ മലയോര മേഖലകളിലും കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .അപകടസാധ്യതയുള്ള മേഖലകളിലുള്ള 9 കുടുംബങ്ങളിലെ 27 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മണര്‍കാട് ഗവണ്മെന്റ് യു.പി. സ്കൂളിലെ ക്യാമ്പില്‍ നാലു കുടുംബങ്ങളിലെ 14 പേരും അയര്‍കുന്നം പുന്നത്തുറ സെന്റ് ജോസഫ് എല്‍.പി സ്കൂളില്‍ രണ്ടു കുടുംബങ്ങളിലെ അഞ്ചു പേരും വാകത്താനം തൃക്കോം ഗവണ്മെന്റ് എല്‍.പി.സ്കൂളില്‍ മൂന്നു കുടുംബങ്ങളിലെ എട്ടു പേരുമാണുള്ളത്.

