കോട്ടയം ജില്ലാശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അഭിമുഖം നടത്തി. അഭിമുഖത്തില്‍ പങ്കെടുത്തത് നൂറോളം പേരായിരുന്നു. ശാരീരിക അകലം പാലിക്കാതെ ഉദ്യോഗാര്‍ത്ഥികളുടെ കടന്നുകയറ്റത്തില്‍ അഭിമുഖം നിര്‍ത്തി വയ്ക്കാന്‍ ഡിഎംഒ ഉത്തരവിട്ടു. കോട്ടയത്തെ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ നിലവില്‍ രോഗികളില്ലെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ഇത്രയധികം ആളുകള്‍ അഭിമുഖത്തിനായി എത്തിയത് നഗുരുതരമാണെന്നും ഡിഎംഒ വ്യക്തമാക്കി.
ആശുപത്രിയില്‍ ഒരു മാസത്തെ താത്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയധികം പേര് വരുമെന്ന് കരുതിയിരുന്നില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ് പറയുന്നത്.അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈണ്‍ വഴിയാകും ഇനി അഭിമുഖം നടത്തുന്നത്.


