ചങ്ങനാശേരി: റേസിങ്ങിനെത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്നു പേർ മരിച്ചു. ചങ്ങനാശേരി പോത്തോട് മുരുകന് ആചാരി, പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്, പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ ശരത് പി. സുരേഷ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ബൈപ്പാസിൽ ഏഴോടെയായിരുന്നു അപകടം. സേതുനാഥ് ഓടിച്ചിരുന്ന ബൈക്കിനു പിന്നാലെ റെയ്സിങ് നടത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റു. രണ്ടു പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുരുകനാചാരിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


