കനത്ത മഴയില്‍ കോട്ടയത്ത് വ്യാപക മണ്ണിടിച്ചില്‍. കോട്ടയത്തെ റെയില്‍വെ തുരങ്കത്തിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. പാളത്തിലേക്ക് വീണ കല്ലും മണ്ണും ജീവനക്കാര്‍ നീക്കം ചെയ്യുകയാണ്. ഇതിനെത്തുടര്‍ന്ന് വേണാട് എക്സ്പ്രസ് ചങ്ങനാശേരിയില്‍ പിടിച്ചിട്ടു. ബുധനാഴ്ച രാവിലെയാണ് പ്ലാന്റേഷന് കോര്‍പ്പറേഷനു സമീപം ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. മഴയേത്തുടര്‍ന്ന് കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. ചുങ്കത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീനിച്ചിലാറിന്റെ തീരത്ത് പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു വീണിട്ടുണ്ട്.