കോട്ടയം: വെളിച്ചെണ്ണ നിർമാണ യൂണിറ്റില്‍ തീപിടിച്ചു. കോട്ടയം രാമപുരത്താണ് സംഭവം. തീപിടിത്തത്തില്‍ ഫാക്ടറി പൂർണമായി കത്തിനശിച്ചു.
പുലർച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ഫാക്ടറിയില്‍ തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രണ്ട് മണിക്കർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്.