കോട്ടയം മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാരം നടത്താന്‍ അനുവദി ക്കാതെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ ബി ജെ പി കൗണ്‍സിലര്‍ ഹരി കുമാറിനെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് ഔസേപ്പ് ജോര്‍ജ് മരിച്ചത്. മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്ക്കരിക്കാനായി എത്തിച്ചപ്പോള്‍ ബി ജെ പി കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. ജനവാസ മേഖലയിലെ ശ്മശാനത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ശ്മശാനത്തിന്റെ കവാടം പ്രതിഷേധക്കാര്‍ അടച്ചു. എം എല്‍ എയും കലക്ടറും മറ്റും ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കുകയും സംസ്ക്കാരം നടത്തുകയുമായിരുന്നു.
Home Crime & Court കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്ക്കാരം തടഞ്ഞ ബി ജെ പി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

