കോട്ടയം ജില്ലയുടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തോട് ആവശ്യപ്പെട്ടു. ധാരണപ്രകാരം രാജിവെയ്ക്കണമെന്നാണ് ആവശ്യം. 8 മാസം ജോസ് വിഭാഗത്തിനും 6 മാസം പി.ജെ. ജോസഫ് വിഭാഗത്തിനുമായിട്ടാണ് യു.ഡി.എഫ്. ധാരണയുണ്ടാക്കിയത്. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന മറ്റു നിര്‍ദ്ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു.

