കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ നെടുംകുന്നം, കറുകച്ചാല്‍ പഞ്ചായത്തുകളിലെ പ്രചരണത്തിന് തുടക്കം. നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.എസ്. ജോണിന്റെ ശവകുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് ജോസഫ് വാഴയ്ക്കന് പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നെടുംകുന്നം മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചാനയിച്ചു.
പ്രവര്‍ത്തകരോടൊപ്പം നെടുംകുന്നം പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. പ്രദേശത്തെ വിവിധ ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. കവലയില്‍ പ്രവര്‍ത്തകരും അനുഭാവികളും നാട്ടുകാരും സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കനെ ഹാളും ഹാരങ്ങളും അണിയിച്ച് വരവേറ്റു.

ഐ.എന്‍.ടി.യു.സി. വിവിധ യൂണിയന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനവും നടത്തി. ഉച്ചയ്ക്കുശേഷം കറുകച്ചാല്‍ പഞ്ചായത്ത് പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് കറുകച്ചാല്‍ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാട്ട്, ഐ.എന്‍.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം ജിജി പോത്തന്, ദളത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് രവി വി. സോമന്, പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ബീന, എബ്രഹാം ജോസ് മണമേലില്‍, മാത്യു ജോണ്‍, രാജേഷ് കൈടാച്ചിറ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.


