ചേര്‍ത്തലയില്‍ മോഷ്ടിച്ച ജീപ്പുമായി കടന്ന യുവാവ് പിടിയിലായി. ഞായാറാഴ്ച്ച രാത്രിയൊടെയായിരുന്നു സംഭവം. ജീപ്പ് മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ദേശീയ പാതയില്‍ പോലീസ് പട്രോളിങ്ങിനിടെ ഇന്ധനം തീര്‍ന്ന ജീപ്പു കണ്ടെത്തുകയായിരുന്നു.
പെരുവന്താനം മുറിഞ്ഞപുഴയില്‍ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. നാലാംഗസംഘമാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ നാലംഗ സംഘത്തിലെ മൂന്നു പേര് ഓടി രക്ഷപെട്ടു. പിടിയിലായ ചെങ്ങന്നൂര്‍, തല കുളങ്ങി കിഴക്കേതില്‍ സുരേഷ് സുരേന്ദ്രന് (മക്കു 24 ) നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


