കോട്ടയം: വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (തക്കു-31), ഭാര്യ നേഹാ രവി (35),ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്ജുൻ (22) എന്നിവരെയാണു വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 16ന് അയ്മനം സ്വദേശിനിയുടെ വീട്ടിലാണു മോഷണം നടന്നത്. ഇവര്‍ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു.
ജോലി ചെയ്ത വകയില്‍ ശമ്ബളക്കുടിശിക ഉണ്ടായി. കൈവശം പണമില്ലാത്തതിനാല്‍ വീട്ടിലെ ടിവി എടുത്തിട്ട് ശമ്ബളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു.
വീട്ടുജോലിക്കാരി ഇത് സമ്മതിച്ചതിനെ തുടര്‍ന്ന് ടിവി ഫിറ്റ് ചെയ്യുന്നതിനായി ആഷിക്കും ഭാര്യയും അര്‍ജുനും അയ്മനത്തെ വീട്ടിലെത്തി. ഇവിടെ വച്ച് പ്രതികള്‍ ജോലിക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു.