കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യന്‍ കളപ്പുരക്കപ്പറമ്പില്‍ (57) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കളത്തൂക്കടവ് ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് പിസി ജോര്‍ജിന്റെ ജനപക്ഷം അംഗം ആയാണ് വിജയിച്ചത്. നേരത്തെ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.


