കാഞ്ഞിരപ്പള്ളി : ആനക്കല്ലിൽ കുർബാനയ്ക്കിടെ 17 കാരൻ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മിലൻ പോൾ ആണ് മരിച്ചത്.
ഇന്ന് രാവിലെ ആനക്കല്ല് സെൻ്റ് ആന്റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കവെയാണ് മിലൻ കുഴഞ്ഞ് വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.