പുതുപ്പള്ളി : പുതുപ്പള്ളി മണ്ഡലത്തിന്റെ പുതിയ എംഎല്‍എ ആരെന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി. കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണുക. അവസാനവട്ട കണക്കുകൂട്ടലുകളും കഴിഞ്ഞ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും. പോളിങ്ങില്‍ ഉണ്ടായ കുറവാണ് ഇടതു വലതു മുന്നണികളിലെ പ്രധാന ചര്‍ച്ചാവിഷയം. ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
Home PoliticsBy Election ഇടത്തോട്ടോ – വലത്തോട്ടോ അതോ താമര വിരിയുമോ ? , അറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം
ഇടത്തോട്ടോ – വലത്തോട്ടോ അതോ താമര വിരിയുമോ ? , അറിയാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

