കോട്ടയം: കഞ്ചാവ് പിടികൂടാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഞ്ചാവു മാഫിയയുടെ മുളകുസ്പ്രേ പ്രയോഗം. സ്പ്രേ ചെയ്തു കാഴ്ച മറച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ ഇതിനെ എക്സൈസ് സംഘം ചെറുത്തു. സംഘത്തിലെ ഒരാളെ പിടികൂടി. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. അഖില്‍ ആണ് അറസ്റ്റിലായത്.
കോട്ടയം മെഡിക്കല്‍ കോളെജിനു സമീപം പനമ്പാലത്തു ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. കഞ്ചാവു കടത്തു സംബന്ധിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. കഞ്ചാവു വില്പനക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാള്‍ അപ്രതീക്ഷിതമായി മുളകുസ്പ്രേ പ്രയോഗിക്കുകയായിരുന്നു. അതിനുശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആയുധവുമായി അഖില്‍ പിടിയിലായത്.
- പരിക്കേറ്റ ഉദ്യോഗസ്ഥരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സൈസ് പ്രവിന്റീവ് ഓഫീസര്‍ അടക്കമുള്ളവര്‍ക്കു പരിക്കേറ്റിട്ടുണ്ട്.