കോട്ടയം പാമ്പാടിയില്‍ നവവരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന് (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയുമായി റോബിന്റെ വിവാഹം നടന്നത്. ഇന്നലെ രാവിലെ ഭാര്യയെ പരീക്ഷ എഴുതാനായി റോബിന് കോളജില്‍ കൊണ്ടാക്കിയിരുന്നു. ഉച്ചയ്ക്ക് റോബിന്റെ അമ്മ വന്നപ്പോള്‍ വീടു പൂട്ടി കിടക്കുക യായിരുന്നു. വീടിന് പുറകിലേയ്ക്ക് ചെന്നപ്പോഴാണ് അടുക്കളയില്‍ തൂങ്ങിനില്‍ക്കുന്ന റോബിനെ കണ്ടത്. പ്രേമ വിവാഹം ആയിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതു ന്നതുമായി പൊലീസ് പറഞ്ഞു. റോബിന്റെത് പ്രണയ വിവാഹമായിരുന്നുവെന്നും ഭാര്യയു മായുള്ള സൗന്ദര്യ പിണക്കമായിരിക്കാം റോബിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോബിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

