കോട്ടയം പുതുപ്പള്ളിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കല്‍ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തില്‍ യുവാവും സുഹൃത്തുക്കളും കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. കുളിക്കാനിറങ്ങിയ ലിജോയുടെ കാലുകള്‍ വെള്ളത്തിലെ ആമ്പല്‍ വള്ളിയില്‍ ഉടക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളത്തിനടിയിലേക്ക് ലിജോ താഴുന്നത് കണ്ടു സുഹൃത്തുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ലിജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

