കുണ്ടറ: കൊല്ലം കുണ്ടറയിൽ എന്‍.സി.പി. സംസ്ഥാന സമിതി അംഗം പത്മാകരൻ കൈയ്യില്‍ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ യുവതി കൂടുതൽ നിയമവഴികൾ തേടിയേക്കും. യുവമോര്‍ച്ച പ്രാദേശിക ഭാരവാഹി കൂടിയായ യുവതി ഗവർണക്ക് പരാതി നല്‍കിയേക്കും.
കേസില്‍ ഇടപെട്ടെന്ന വാദം മുന്നോട്ട് വച്ച് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ആണ് ഗവര്‍ണര്‍ക്ക് പരാതി നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സന്ദര്‍ശന അനുമതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച ഗവര്‍ണറെ കാണാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം തന്നെ ദേശീയ മനുഷ്യാവകാശ കമ്മീഷനും, ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കാനും തീരുമാനിച്ചു.


