കൊല്ലത്ത് ഹോം ക്വാറന്റൈന് നിര്ദ്ദേശിച്ചം ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തി ലാക്കിയിരുന്നു.
എന്നാല്‍ വീട്ടില്‍ കഴിയാതെ പുറത്ത് കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതില്‍ ഒരാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.


