കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്ഐയിൽ നിന്നും കൂട്ട രാജി. കൊട്ടാരക്കര ബ്ലോക്കിലെ രണ്ടു ഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി മേഖലാ ഭാരവാഹികളായ ആറ് പേരുമാണ് രാജികത്ത് നേത്യത്വത്തിന് രാജി നൽകിയത്.
തുടർന്ന് ഡിവൈഎഫ്ഐെയുടെ ചുമതല ഒഴിഞ്ഞുപോയ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് അരവിന്ദിനെ വീണ്ടും ബ്ലോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം. കഴിഞ്ഞ സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി ആക്കത്തതിനെ തുടർന്നാണ് ഡിവൈഎഫ്ഐയിൽ നിന്നും അരവിന്ദ് പ്രാഥമികാഗത്വം വേണ്ടെന്ന് വെച്ചെന്നാണ് ഉയരുന്ന ആരോപണം.
സംഭവത്തെ തുടർന്ന് പാർട്ടി ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടറി എസ് സുദേവിനെതിരെയും പരാതിയിൽ പരാമർശിച്ചിരുന്നു. അരവിന്ദനെ തിരികെയെടുക്കണമെന്ന പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.