കരുനാഗപ്പള്ളി : താലൂക്കിലെ ഭൂരഹിതരായിട്ടുള്ള 19 പേർ ഭൂമിയുടെ അവകാശികളായിമാറി. റവന്യൂ വകുപ്പിൻ്റെ “എല്ലാവർക്കും ഭൂമി’ എന്ന പദ്ധതിയിൽ കരുനാഗപ്പള്ളി താലൂക്കിൽ 19 പട്ടയങ്ങളാണ് വിതരണം ചെയ്തത്. താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി എം. എൽ. എ സി.ആർ. മഹേഷും ചവറ എം എൽ .എ . ഡോ :സുജിത്ത് വിജയൻ പിള്ളയും ചേർന്നാണ് കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത്. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു , ബ്ലോക്ക് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ,സന്തോഷ് തുപ്പാശ്ശേരിൽ , തഹസിൽദാർ പി. ഷിബു വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

