കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് തൂങ്ങിമരിച്ച നിലയില്‍. പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേല്‍ (52) ആണ് മരിച്ചത്.സാമ്ബത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ സജിയുടെ പേരുണ്ട്.
ദുരിത ബാധിതരുടെ പട്ടികയില്‍ പെട്ടെങ്കിലും മറ്റു സാമ്ബത്തിക സഹായങ്ങള്‍ ഒന്നും സര്‍ക്കാരില്‍ നിന്ന് സജിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദുരിത ബാധിതര്‍ക്ക് അഞ്ചുലക്ഷത്തോളം രൂപയാണ് സാമ്ബത്തിക സഹായമായി നല്‍കിയിരുന്നത്. ഇത് ലഭിക്കാതിരുന്നത് മൂലം ചികിത്സയ്ക്കും മറ്റും സജി ബുദ്ധിമുട്ടിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.


