കാസര്‍ഗോഡ്: തെരുവുനായ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ അടക്കം നാലുപേര്‍ക്ക് പരിക്ക്. ഫെമിന-സുലൈമാന്‍ ദമ്പതികളുടെ മകന് ബഷീര്‍(ഒന്നര), ഷൈജു-മിനി ദമ്പതികളുടെ മകന് നിഹാല്‍(ഒന്‍പത്) , രതീഷിന്റെ മകന് ഗാന്ധര്‍വ്(ആറ്) മിസരിയ(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഒന്നരവയസുകാരന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ബഷീറിനെ നായ കടിച്ചെടുത്തുകൊണ്ട് പോവുകയായിരുന്നു. മറ്റ് മൂന്നുപേരും കാസര്‍ഗോട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍ഗോട്ട് പടുതയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികളെ നായ ആക്രമിച്ചത്. വഴിയിലൂടെ നടന്നുപോകുമ്പോഴാണ് മിസരിയയ്ക്ക് നേരെ ആക്രമണമുണ്ടായത്.