കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കിണറ്റിലേക്ക് വീണ സമയത്ത് തലയ്ക്കേറ്റ പരിക്കാണ് രക്തസ്രാവത്തിലേക്ക് നയിച്ചത്. രാവിലെ പത്തോടെ കിണറ്റില്‍ വീണ പുലിയെ വൈകിട്ട് ആറോടെയാണ് പുറത്തെടുക്കാനായത്. ഈ സമയം വരെ രക്തസ്രാവം തുടര്‍ന്നതാണ് മരണകാരണമെന്നാണ് നിഗമനം.
പാനൂര്‍ പെരിങ്ങത്തൂരില്‍ കിണറ്റില്‍നിന്നും പിടികൂടിയ പുലിയാണ് ബുധനാഴ്ച വൈകിട്ടോടെ ചത്തത്. പുലിയെ മയക്കുവെടിവച്ചാണ് കിണറ്റില്‍നിന്നും പിടികൂടി കൂട്ടിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെയാണ് പുലി ചത്തത്.
സംഭവത്തില്‍ വനംവകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.


