അഴിക്കോട്: അടുക്കള വരാന്തയില്‍ കാല് തുടയ്ക്കാനിട്ട തുണിയുടെ അടിയില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഞായറാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ അഴിക്കോട് അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.
മുറ്റത്തു കിടന്ന വിറകെടുത്ത് അടുക്കളയിലേക്ക് കയറുന്നതിനിടെയാണ് നസീമയ്ക്ക് പാന്പുകടിയേറ്റത്. ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.