കണ്ണൂര്‍: ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. അവിടുത്തെ ജനങ്ങളാകെ നിയമത്തെ സ്വാഗതം ചെയ്യും. ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല. ഒരാള്‍ക്കും പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്, എംഎം മണിയുടെ പ്രസ്താവനകള്‍ അദ്ദേഹം അവിടെ കണ്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും. അദ്ദേഹം ഇടുക്കിയിലാണല്ലോ. എംഎം മണി പറയുന്നതുമെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങളാണ്. നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്.