കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ മകള്‍ അവന്തികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ പൊലീസ് കേസെടുത്തു. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.


